ചടയമംഗംലം: വീടുകയറി സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരുവഴി, വിഷ്ണുവിലാസത്തിൽ രവീന്ദ്രന്റെ മകൻ ശ്രീകണ്ഠ (48)നെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠൻ
സ്ഥിരമായി ഇരുന്ന് മദ്യപിക്കുന്ന ആളൊഴിഞ്ഞ വീട്ടിൽ വാടകക്ക് താമസിക്കാനെത്തിയ വിനീതയേയും ഭർത്താവിനേയുമാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തിരുവഴി മുറിയിൽ കുന്നുംപുറത്ത് സുലോചനയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽവച്ചാണ് സംഭവം. എസ്.ഐ ശരത്ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.