കൊല്ലം: ആശ്രാമം തങ്കമ്മാൾ കല്യാണമണ്ഡപത്തിന് സമീപം സുനിൽ ബിൽഡിംഗ്സിൽ പ്രവർത്തനമാരംഭിച്ച ലീഡർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നിർവഹിച്ചു. ട്രസ്റ്ര് ചെയർമാൻ പി.ജെ. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആർ.പി. ബാങ്കേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ. പ്രകാശൻപിള്ള മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ആശ്രാമം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മോഹൻ ബോസ്, ഐ.എൻ.ടി.യു.സി നേതാവ് കോതേത്ത് ഭാസുരൻ, ലൈജു ജി. നാഥ്, ഹരികുമാർ, മുരുകൻ, രാജേഷ് കുമാർ, രാജേഷ്, സുഭാഷ്, രമണിഅമ്മ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ പ്രഭാത്കുമാർ സ്വാഗതവും രാജഗോപാലാചാരി നന്ദിയും പറഞ്ഞു.