പത്തനാപുരം: പാറ കയറ്റി വന്ന ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു.പുന്നല കറവൂർ റോഡിൽ നിന്നും തോംകോട് അങ്കണവാടി ഭാഗത്തേക്ക് പോകുമ്പോൾ എതിർ വശത്ത് നിന്നും വന്ന ആട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കവേ നിയന്ത്രണം തെറ്റി വശത്തേക്ക് മറിഞ്ഞത്. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ക്രെയിൻ ഉപയോഗിച്ച് ടിപ്പർ കരയ്ക്ക് കയറ്റി.