photo
പള്ളിക്കലാറിൽ അടിഞ്ഞ് കിടക്കുന്ന അറവ് മാന്യങ്ങളുടെ കെട്ടുകൾ

കരുനാഗപ്പള്ളി: പള്ളിക്കലാറിലേക്ക് നോക്കിയാൽ കഷ്ടം തോന്നും. മാലിന്യവും കുളവാഴയും നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന തരത്തിൽ നാമവശേഷമാകുകയാണ് ഈ നദീതടം. രാത്രിയുടെ മറവിൽ പള്ളിലാറിലേക്ക് വലിച്ചെറിയുന്ന അറവ് മാലിന്യക്കൂമ്പാരങ്ങൾക്ക് കയ്യും കണക്കുമില്ല. പ്ളാസ്റ്റിക്ക് ചാക്കുകളിൽ കെട്ടിയാണ് അറവ് മാലിന്യങ്ങൾ കായലിലേക്ക് തള്ളുന്നത്. ടൺ കണക്കിന് മാലിന്യങ്ങളാണ് കായലിലൂടെ ഒഴുകി കൊതിമുക്ക് വട്ടക്കായലിൽ വന്നടിയുന്നത്. വട്ടക്കായലിൽ കുളവാഴ പരന്ന് കിടക്കുന്നതിനാൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. കാക്കകളും മറ്റ് പക്ഷികളും അറവ് മാലിന്യങ്ങൾ കൊത്തി വലിച്ച് വീട്ടു വളപ്പിലെ കിണറുകളിലും മറ്ര് ജലാശയങ്ങളിലും കൊണ്ടിടുന്നതുകാരണം നാട്ടുകാരും പൊറുതിമുട്ടി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയധികം മാലിന്യ കെട്ടുകൾ വട്ടക്കായലിൽ ഒഴുകി എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. പള്ളിക്കലാറിന്റെ പരിധിയിൽ വരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും , ജനപ്രതിനിധികളും സംയുക്തമായി പള്ളിക്കലാറിന്റെ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പള്ളിലാറിന്റെ ഇരുവങ്ങളിലും

നൂറ് കണക്കിന്

കുടുംബങ്ങളാണ് ജീവിക്കുന്നത്.

കൊതിമുക്ക് വട്ടക്കായൽ

400 ഏക്കർ വിസ്തൃതി

ട്രാവൻകൂർ - ഷെർണ്ണൂർ കനാലിന്റെയും പല്ലിക്കലാറിന്റെയും സംഗമ സ്ഥാനമാണ് കൊതിമുക്ക് വട്ടക്കായൽ 400 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന കായലാണിത്. കായൽ തീരങ്ങളിൽ താമസിക്കുന്നവർ മുമ്പൊക്കെ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും കായലിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്.

പള്ളിക്കലാർ

ഉത്ഭവം ...... അടൂരിലെ കൊടിമൺ കുട്ടി വനം

ദൈർഘ്യം

42 കിലോമീറ്റർ

പരിധിയിൽ

രണ്ട് നഗരസഭകളും

7 ബ്ലോക്ക് പഞ്ചായത്തുകളും

22 ഗ്രാമപഞ്ചായത്തുകളും