കരുനാഗപ്പള്ളി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ സംശയത്തിന്റെ നിഴൽ നീങ്ങുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സമരപരിപാടി യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.ജയകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. എം.അൻസാർ, വാഴയത്ത് ഇസ്മയിൽ, മുനമ്പത്ത് വഹാബ്, എൽ.കെ.ശ്രീദേവി, ശക്തികുമാർ, ടി.പി.സലിംകുമാർ, ആർ.ശശിധരൻപിള്ള, കളീക്കൽ മുരളി, സോമരാജൻ, ഗോപിനാഥപണിക്കർ, സന്തോഷ്ബാബു, സുദർശനൻ, സോളമൻ, തുടങ്ങിയവർ പങ്കെടുത്തു.