കിളികൊല്ലൂർ: പുത്തൻപുരയിൽ കേശവന്റെ മകൻ ഗംഗാധരൻ (ബാബു-84, ശശി ഫൗണ്ടറി ഉടമ) നിര്യാതനായി. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ മുൻ ജില്ലാ പ്രസിഡന്റും കിളികൊല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ മുൻ ബോർഡ് മെമ്പറുമായിരുന്നു. ഭാര്യ: സുലോചന. മക്കൾ: ജോബി പ്രമീളൻ, ഷീനാ ബാബു, ജീനാ മഹാനന്ദ്, ലിജിൻ. മരുമക്കൾ: പ്രമീളൻ, ബാബുരാജ്, മഹാനന്ദ്, സ്മിത ലിജിൻ. സഞ്ചയനം 14ന് രാവിലെ 8ന് സ്വവസതിയിൽ.