കൊല്ലം: സ്വർണ കള്ളക്കടത്തുകാരെ സഹായിക്കാനാണ് ആഭരണ നിർമ്മാണ ക്ഷേമനിധി ബോർഡ് നിറുത്തലാക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കെ.പി.സി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പൊന്നുരുക്ക് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സ്വർണക്കടത്ത് ലോബിയുടെ സമ്മർദ്ദത്തെ തുടർന്നാണ് ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിറുത്തലാക്കിയതെന്ന് അദ്ധ്യക്ഷത വഹിച്ച ഒ.ബി.സി ജില്ലാ കമ്മിറ്റി ചെയർമാൻ അഡ്വ. ഷേണാജി പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജയപ്രകാശ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് വെള്ളാപ്പള്ളി, ദമീം മുട്ടയ്ക്കാവ്, സുമ സുനിൽകുമാർ, ദമീം പുത്തൻകട, രാജേഷ്, അബ്ദുൾ റഷീദ്, കണ്ടച്ചിറ യേശുദാസ്, കെ.ജെ. യേശുദാസ്, രാജീവ് മുളയ്ക്കൽ, ശരത്ചന്ദ്രൻ, മോഹനൻ, സുരേഷ് മാധവൻ, ആൻസിൽ പൊയ്ക തുടങ്ങിയവർ സംസാരിച്ചു.