lee
വേളമാനൂർ വികസനസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി.എസ്. ലീ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വേളമാനൂർ വികസനസമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എസ്. ലീ ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധു, വൈസ് പ്രസിഡന്റ് ആർ.എം. ഷിബു, വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. ശാന്തിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.ഡി. ലാൽ, ഡി. സുഭദ്രാമ്മ, ഗാന്ധിഭവൻ സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി ആർ. രാധാകൃഷ്ണൻ, എം. റുവൽസിംഗ്, തിരുവോണം രാമചന്ദ്രൻപിള്ള, ബി. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.