02
ഏരൂർ കരിമ്പിൻകോണം വാർഡിലെ ഓൺലൈൻ പഠന കേന്ദ്രം സുഷാ ഷിബു ഉദ്ഘാടനം ചെയ്യുന്നു. എസ്. സുദേവൻ, എസ്. സന്തോഷ്, പ്രബാകരൻപിള്ള, തുടങ്ങിയവർ സമീപം

ഏരൂർ: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഏരൂർ ഗ്രാമപഞ്ചായത്ത് വാർഡ് തലത്തിൽ ഓൺലൈൻ പഠന കേന്ദ്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി ഏരൂർ കരിമ്പിൻകോണം വാർഡിൽ ആരംഭിച്ച പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷാ ഷിബു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.രാജീവ്, എസ്. സന്തോഷ്, എസ്. ഹരിരാജ്, യമുന സന്തോഷ്, പി. അനിത, അനിത ഉസ്മാൻ, ഓമന മുരളി, എ. രാജേന്ദ്രൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻപിള്ള, എസ്. സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.