tv
ശ്രീനാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയന്റെ ടി.വി ചലഞ്ച് പദ്ധതി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം ശ്രീനാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ടി.വി ചലഞ്ച് പദ്ധതിക്ക് തുടക്കമായി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ടി.വി ഇല്ലാത്തതുമൂലം പഠിത്തം മുടങ്ങിയ ഒരു വിദ്യാർത്ഥിക്ക് ടി.വി നൽകി ഉദ്ഘാടനം ചെയ്തു. എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, പി.വി. രജിമോൻ, ഡോ. സി. അനിതാശങ്കർ, ഡോ. ദയാനന്ദൻ, കെ.എസ്. സജു എന്നിവർ സംസാരിച്ചു. ഡോ. എസ്. വിഷ്ണു സ്വാഗതവും വി. ശ്രീകുമാർ നന്ദിയും പറഞ്ഞു.