containment-zone-chavara
ചവറ നല്ലെഴുത്ത് മുക്കിൽ പൊലീസ് റോഡ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു

ചവറ : ചവറയിൽ കൊവിഡ് 19 വ്യാപനം വർദ്ധിച്ചതിനാൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ചവറ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. , മുഴുവൻ റോഡുകളും അടച്ചു.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കാൻ പാടില്ല എന്ന് പൊലീസും പഞ്ചായത്തും അറിയിച്ചു. സമൂഹ വ്യാപനഭീതി നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ സർക്കാർ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.