01-car
തീപിടുത്തം

ചവറ: ശങ്കരമംഗലം പോസ്റ്റോഫീസിന് സമീപം ചവറ മേക്കാട് കാർത്തികയിൽ വേണുഗോപാലപിള്ളയുടെ ഇന്നോവ കാർ കഴുകാനായി പോർച്ചിൽ നിന്നും സ്റ്റാർട്ടാക്കി ഇറക്കുമ്പോൾ പെട്ടെന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായി കത്തി നശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെ ആയിരുന്നു സംഭവം. ചവറ അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് എത്തി തീ അണച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സീനിയർ ഫയർ ഓഫീസർ സുനിൽ കുമാർ ഫയർ ഓഫീസർമാരായ അൻവർ സാദത്ത്, ഷാജു, കൃഷ്ണകുമാർ, ബിജു. അരുൺ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.