ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 28 പേർക്ക്
മത്സ്യ വില്പനക്കാരുടെ സമ്പർക്കത്തിലൂടെ പത്ത് പേർക്ക് കൊവിഡ്
സമ്പർക്കത്തിലൂടെ 16 പേർക്ക് രോഗം
കൊല്ലം: ഈ മാസം ജില്ലയിൽ ജൂലായ് ആറിന് രോഗം സ്ഥിരീകരിച്ച രണ്ട് മത്സ്യവില്പനക്കാരുടെ ബന്ധുക്കൾ ഉൾപ്പടെ ഇന്നലെ ജില്ലയിൽ 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മത്സ്യവില്പനക്കാരുടെ ബന്ധുക്കളായ പത്ത് പേരും മറ്റ് ആറു പേരും സഹിതം 16 പേർക്കാണ് ജില്ലയിൽ ഇന്നലെ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ മാത്രമാണ് അന്യദേശങ്ങളിൽ നിന്നുമെത്തിയത്. ഇന്നലെ ആരും രോഗമുക്തരായില്ല. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 192 ആയി.
ഇന്നല കൊവിഡ് സ്ഥിരീകരിച്ചവർ
1. ഈ മാസം ആറിന് കൊവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ മത്സ്യ കച്ചവടക്കാരന്റെ ഭാര്യാ മാതാവായ ശാസ്താംകോട്ട സ്വദേശിനി(75)
2. മത്സ്യകച്ചവടക്കാരന്റെ മകൾ(25)
3. മത്സ്യകച്ചവടക്കാരന്റെ ചെറുമകൾ(6),
4. മത്സ്യകച്ചവടക്കാരന്റെ മരുമകൻ(36),
5. മത്സ്യകച്ചവടക്കാരന്റെ ബന്ധുവായ ശാസ്താംകോട്ട രാജഗിരി സ്വദേശി(36)
6. മത്സ്യകച്ചവടക്കാരന്റെ ബന്ധുവായ ശാസ്താംകോട്ട രാജഗിരി സ്വദേശിനി(34)
7. മത്സ്യകച്ചവടക്കാരന്റെ വീട് സന്ദർശിച്ച പെൺകുട്ടി(14)
8.ആഞ്ഞിലിമൂട്ടിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന ശാസ്താംകോട്ട മണക്കര സ്വദേശിനി(58)
9. ഈമാസം ആറിന് കൊവിഡ് സ്ഥിരീകരിച്ച പന്മം പുത്തൻചന്തയിൽ മത്സ്യ വില്പനക്കാരന്റെ ഭാര്യ(37)
10. മത്സ്യകച്ചവടക്കാരന്റെ ഭാര്യയുടെ ബന്ധുവായി കുട്ടി(4)
11. ശാസ്താംകോട്ട സ്വദേശിനി (56)
12. ശാസ്താംകോട്ട സ്വദേശിനി(64)
13. പന്മന സ്വദേശി (30)
14 പിറവന്തൂർ സ്വദേശി(47)
15 കൊല്ലം സ്വദേശി(74)
16. മണക്കര സ്വദേശിനി(54)
17. ദുബായിൽ നിന്ന് ജൂൺ 26 ന് എത്തിയ പന്മന സ്വദേശി(36)
18. കസാഖിസ്ഥാനിൽ നിന്ന് ഈമാസം 4ന് എത്തിയ വെള്ളിമൺ സ്വദേശി(19)
19. ഷാർജയിൽ നിന്ന് ഈമാസം 2ന് എത്തിയ മുളവന സ്വദേശി(28)
20. ദുബായിൽ നിന്ന് ഈമാസം 2ന് എത്തിയ കൊട്ടിയം തഴുത്തല സ്വദേശി(28)
21. സൗദിയിൽ നിന്നെത്തിയ അലയമൺ സ്വദേശി(58)
22. ദുബായിൽ നിന്നെത്തിയ പവിത്രേശ്വരം സ്വദേശി(27)
23. ഖത്തറിൽ നിന്നെത്തിയ ആദിച്ചനല്ലൂർ സ്വദേശി(45)
24. ദുബായിൽ നിന്നെത്തിയ പ്ലാപ്പള്ളി സ്വദേശിനി(32)
25. ദുബായിൽ നിന്നെത്തിയ പ്ലാപ്പള്ളി സ്വദേശിനിയായ പെൺകുട്ടി(1)
26. ഒമാനിൽ നിന്നെത്തിയ കരിക്കോട് സ്വദേശിനി(47)
27. ചെന്നൈയിൽ നിന്ന് ജൂൺ 28 ന് എത്തിയ പട്ടാഴി സ്വദേശി(36)
28. മദ്ധ്യപ്രദേശിൽ നിന്നെത്തിയ കൊല്ലം സ്വദേശി(30)
റെക്കോർഡ് ദിനം
ജില്ലയിൽ ഏറ്റവും കൂടുതലാളുകൾ കൊവിഡ് പോസിറ്റീവായതും ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതും ഒരു പ്രദേശത്ത് ഏറ്റവും കൂടുതൽ പേർക്ക് ഒരേ ദിവസം കൊവിഡ് സ്ഥിരീകരിച്ചതും ഇന്നലെയാണ്.