കൊട്ടിയം: പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും സാമ്പത്തിക സ്രോതസ് സ്വർണക്കടത്തുകാരും ഹവാല ഇടപാടുകാരുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊട്ടിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം ജംഗ്ഷനിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് കൊട്ടിയം സുനിൽ അദ്ധ്യഷത വഹിച്ചു. ചാത്തന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുരളി മൈലക്കാട് മുഖ്യപ്രഭാഷണം നടത്തി. കർഷകമോർച്ച ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് വേണുഗോപാൽ, ശ്യാം പ്രവീൺ, ഹരിലാൽ, രൂപേഷ്, രഞ്ജിത്ത്, രാജേഷ് എന്നിവർ സംസാരിച്ചു.