കുണ്ടറ: എന്തിലും രാഷ്ട്രീയം കലർത്തുന്നവർ ദുരന്തമുഖത്തെങ്കിലും ഇതുമാറ്റിവച്ച് അർഹരായവർക്ക് സഹായമെത്തിക്കണമെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. മാമ്പുഴയിൽ ഓട്ടിസം ബാധിച്ച മൂന്ന് അംഗങ്ങളുള്ള നിർദ്ധന കുടുംബത്തിന് ബി.ജെ.പി കുണ്ടറ മണ്ഡലം കമ്മിറ്റി നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയസമിതി അംഗം എം.എസ്. ശ്യാംകുമാർ, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ, ജില്ലാ സെക്രട്ടറി ജിതിൻദേവ്, വിഷ്ണു പട്ടത്താനം, നെടുമ്പന ശിവൻ, വി.ടി. സുധീർ, ജി. സന്തോഷ്, വിജയൻപിള്ള തുടങ്ങിയവർ സംസാരിച്ചു.