പ​ത്ത​നാ​പു​രം : ത​ല​വൂ​രിൽ ക്ഷീ​ര​കർ​ഷ​ക​ന് നേ​രെ അ​യൽ​വാ​സി​യു​ടെ ആ​സി​ഡ് ആ​ക്ര​മ​ണം. തി​രു​വി​താം​കൂർ​ ദേ​വ​സ്വം ബോർ​ഡ് സ​ബ്​ഗ്രൂ​പ്പ് ഓ​ഫീ​സർ​കൂ​ടി​യാ​യ​ ന​ടു​ത്തേ​രി മീ​രാ​ഭ​വ​നിൽ​ പി.ജി. വാ​സു​ദേ​വൻ ഉ​ണ്ണി (55), ബ​ന്ധു​വാ​യ ശ്രീ​ഭ​വ​നിൽ അ​ജി​ത്ത് (35) എ​ന്നി​വർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.സം​ഭ​വ​ത്തിൽ​ത​ല​വൂർ ന​ടു​ത്തേ​രി കോ​ര​ന​ല്ലൂർ പു​ത്തൻ വീ​ട്ടിൽ വർ​ഗീസി​നെ (70) കു​ന്നി​ക്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്​തു.വെ​ള​ളി​യാ​ഴ്​ച പു​ലർ​ച്ചെ 1.30നാണ് സം​ഭ​വം. പൊ​ള​ള​ലേ​റ്റ ഇ​രു​വ​രേെയും​ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യൽ​വാ​സി​യാ​യ വർ​ഗീ​സ്​ വാ​സു​ദേ​വൻ ഉ​ണ്ണി​യു​ടെ​ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പ​ശു​വ​ളർ​ത്തൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ കാ​ലി​ത്തീ​റ്റ​യിൽ രാ​ത്രി​സ​മ​യ​ത്ത് വി​ഷം ത​ളി​ക്കു​ക​യും നിറുത്തി​യി​ടു​ന്ന​ ഫാ​മി​ലെ വാ​ഹ​ന​ങ്ങൾ​ക്ക്​ ​കേ​ടുപാ​ട് വ​രു​ത്തു​ന്ന​തും ചെയ്തിരുന്നു. വെ​ള​ളി​യാ​ഴ്​ച പു​ലർ​ച്ചെ​യോ​ടെ ഫാ​മു​ട​മ​കൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ​ വർ​ഗീ​സ്​ വാ​ഹ​നം ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​യാ​ളെ വാ​ഹ​ന​ത്തിൽ നി​ന്ന് ഇ​റ​ക്കു​ന്ന​തി​നി​ടെ കൈയിൽ ക​രു​തി​യി​രു​ന്ന ആ​സി​ഡ് ഇ​രു​വ​രു​ടെയും​ ​ശ​രീ​ര​ത്തിൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.