കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വ്യവസായ പാർക്കിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി കെ. രാജു ശിലാസ്ഥാപനം നിർവഹിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ. ബി ഗണേഷ് കുമാർ എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് വേണുഗോപാൽ, പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ് ,അജിത ബീഗം, എസ് എം ഷരീഫ്,മിനി ഷാജഹാൻ ,കെ പ്രസാദ് ,ആർ ദിനേശ് എന്നിവർ പങ്കെടുക്കും. 1.58 കോടി രൂപ ചെലവഴിച്ച് പത്തനാപുരം കുണ്ടയം മൂലക്കടയിൽ വാങ്ങിയ സ്ഥലത്താണ് വ്യവസായ പാർക്ക് നിർമ്മിക്കുന്നത്.രണ്ടു കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനായി
3.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്..