ksrtc

കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിലെ പത്ത് ബസുകൾക്ക് ഡ്രൈവർ കാബിൻ നിർമ്മിക്കാൻ കളക്ടർ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചു. കൊവിഡ് ബാധിതരാരെങ്കിലും ബസിൽ യാത്ര ചെയ്താൽ വായുമാർഗം ഡ്രൈവർക്ക് രോഗം പടരാതിരിക്കാനാണ് കാബിൻ സ്ഥാപിക്കുന്നത്.

കണ്ടക്ടർമാർക്ക് കെ.എസ്.ആർ.ടി.സി മാസ്കും സാനിറ്റൈസറും കൈയുറകളും നൽകുന്നുണ്ട്. എന്നാൽ ഡ്രൈവർമാർക്ക് മാസ്ക് മാത്രമാണ് നൽകുന്നത്. പ്രായമായ ഡ്രൈവർമാർക്ക് മാസ്ക് ഏറെനേരം ധരിച്ച് വാഹനം ഓടിക്കാനും പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ബസിനുള്ളിൽ വായുകടക്കാത്ത കാബിൻ നിർമ്മിക്കാൻ പണം ആവശ്യപ്പെട്ട് കൊല്ലം ഡിപ്പോ അധികൃതർ കളക്ടറെ സമീപിച്ചത്. ഒരു ബസിൽ ഡ്രൈവർ കാബിൻ സ്ഥാപിക്കാൻ ഏകദേശം 4000 രൂപയാണ് ചെലവ്.