dragon
.

പത്തനാപുരം: കൊറോണക്കാലത്തും സൗന്ദര്യം കൊണ്ട് വിപണി കീഴടക്കുകയാണ് ഡ്രാഗൺഫ്രൂട്ട്. നിറത്തിലും രൂപത്തിലും ഏറെ പ്രത്യേകത നിറഞ്ഞ ഈ ഫലവർഗം കാഴ്ചക്കാർക്കും കൗതുകമാണ്. ലിയരുചികരമൊന്നുമല്ലെങ്കിലും രോഗശമനി എന്ന നിലയിലാണ് 'ഡ്രാഗൺ' വിപണിയിൽ താരമായി മാറിയത്.സീസൺ ഫലവർഗമായതിനാൽ ആവശ്യക്കാർ ഏറെയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. മജന്തയും, മഞ്ഞയും ഇടകലന്നതിനാൽ കാഴ്ചയിലും സുന്ദരമാണ്. മലേഷ്യയാണ് സ്വദേശമെങ്കിലും കേരളത്തിലും വ്യാപകമായി ഡ്രാഗൺ കൃഷി ചെയ്യുന്നുണ്ട്

ഗുണങ്ങൾ

1.. കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്കും കഴിക്കാം..

2. വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങളുള്ളതിനാൽ വിളർച്ചയെ പ്രതിരോധിക്കും

3.. മഗ്നേഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയെ സഹായിക്കും.

4.. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഘടകങ്ങളാൽ സമ്പന്നം

5.. കൊളസ്ട്രോളും അമിതഭാരവും നിയന്ത്രിക്കും.ഹൃദയത്തെ സംരക്ഷിക്കും.

6.. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും..

മൂന്ന് ഇനങ്ങൾ

തായ്ലന്റ്, വിയറ്റ്നാം, ഇസ്രായേൽ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ഡ്രാഗൺ ഫ്രൂട്ട് കൂടുതലായുള്ളത്. മൂന്ന് ഇനമാണുള്ളത്. പുറവും അ കവും ചുമന്നത്, പുറം മഞ്ഞയും ഉള്ള് വെളുത്തതും പുറവുംഅകവും ചുമന്ന തരത്തിലുള്ളതും. 20 മുതൽ 30 വരെ സെന്റി ഗ്രേഡുള്ള കാലാവ സ്ഥയിൽ നന്നായി വളരും അധിക വെയിൽ പാടില്ല. ജൈവാംശമുള്ള മണൽ കലർന്ന മണ്ണാണ് ഉത്തമം. 20 സെന്റീമീറ്റർ നീളമുള്ള കാണ്ഡഭാഗ ങ്ങൾ മുളപ്പിച്ചെടുത്താണ് തൈകൾ ഉല്പാദിപ്പിക്കുന്നത്.

1കിലോ ഡ്രാഗൺ ഫ്രൂട്ടിന്

200 - 250 രൂപവരെ

1 എണ്ണം 400 ഗ്രാം തൂക്കം