youth-congress
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്‌ ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ പ്രതിപക്ഷ സമരം ഭയപ്പെടുത്തുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കുക, കേസ് സി.ബി.ഐക്ക് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അദ്ധ്യക്ഷത വഹിച്ചു. പി. ജർമിയാസ്, സംസ്ഥാന ഭാരവാഹികളായ എസ്.ജെ. പ്രേംരാജ്, ഫൈസൽ കുളപ്പാടം, ആർ.എസ്. അബിൻ, കുരുവിള ജോസഫ്, വിഷ്ണു സുനിൽ പന്തളം, അനുതാജ്, സഞ്ജീവ് കുമാർ, തൃദീപ് കുമാർ, വിനു മംഗലത്ത്, പൊന്മന നിശാന്ത്, പി.കെ. അനിൽകുമാർ, നിഷാ സുനീഷ്‌, പിണയ്ക്കൽ ഫൈസ്, ഇർഷാദ് ബഷീർ, ശരത് പട്ടത്താനം, ഷെഫീഖ് കിളികൊല്ലൂർ, ഫെബ തുടങ്ങിയവർ സംസാരിച്ചു. അസൈൻ പള്ളിമുക്ക്, റഫീക്ക് കരുവാ, വിപിൻ വിക്രം, ഷാൻ വടക്കേവിള, ഷഹീർ, ശരത് കൊല്ലം, ആഷിക് ബൈജു, റിനോസ് ഷാ, ആർ.എസ്. കിരൺ, ഷഹനാസ്, ഷബീർ ഖാൻ, മുനീർ എന്നിവർ നേതൃത്വം നൽകി.