police

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ഭാഗമായി കൊല്ലം റൂറൽ പൊലീസ് ഇതുവരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം 18, 753 കേസുകൾ രജിസ്റ്റർ ചെയ്തു.
കേസുകളുടെ അടിസ്ഥാനത്തിൽ 20,003 പേരെ അറസ്റ്റ് ചെയ്‌തു. നിയമ ലംഘനങ്ങൾക്ക് ഉപയോഗിച്ച 16,163 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ഉപയോഗിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ച 18,382 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.