പത്തനാപുരം: കൊല്ലം ജില്ലാ പഞ്ചായത്തിന്റേത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് മന്ത്രി കെ.രാജു പറഞ്ഞു. പത്തനാപുരം കുണ്ടയത്ത് ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന വ്യവസായ പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാൽ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ്, വി.ജയപ്രകാശ്, എം.ശിവശങ്കരപിള, മിനി ഷാജഹാൻ,അജിതാ ബീഗം, എസ് എം ഷരീഫ്, ആർ ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.