പുനലൂർ: ചെങ്കോട്ട-തിരുവനന്തപുരം പാതയിൽ തെന്മല ഡാം റോഡിലെ രണ്ടാം വളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി വനമേഖലയിലേക്ക് ഇടിച്ച് കയറ്റി. ഇന്നലെ രാവിലെ 7ന് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന ചരക്ക് ലോറിക്ക് ഒന്നാം വളവിലെ ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടു. കൊക്കയിലേക്ക് ലോറി മറിയുമെന്ന് തോന്നിയപ്പോഴാണ് ഡ്രൈവർ സമീപത്തെ വനത്തിനുള്ളിലേക്ക് ലോറി ഇടിച്ച് കയറ്റിയത്. അപകട മേഖലയായ തെന്മല ഡാം റോഡിലെ ഒന്നും രണ്ടും വളവുകളിൽ വാഹനാപകടം പതിവാണ്.