police

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 367 പേരിൽ നിന്ന് കൊല്ലം സിറ്റി പൊലീസ് 1,18,400 രൂപ പിഴ ഈടാക്കി. മാസ്ക് ധരിക്കാതെ യാത്ര ചെയ്ത 221 പേരുൾപ്പെടെ വിവിധ നിയമ ലംഘനങ്ങൾ നടത്തിയവരാണ് 367 പേരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇരവിപുരം, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലായി തുറന്ന് പ്രവർത്തിച്ച മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് പിഴ ഈടാക്കി. പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ വരും ദിനങ്ങളിലും പിഴ ഈടാക്കാനാണ് തീരുമാനം. കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ടെയ്മെന്റ് സോണുകളിൽ കർശന നിരീക്ഷണം നടത്തും. സർക്കാർ നിർദ്ദേശങ്ങളിൽ നിന്ന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം പിഴ ഈടാക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു.