safeer-24

ഓയൂർ: കുരീപ്പള്ളി കുന്നുംപുറത്ത് വീട്ടിൽ സലീം - സഫീല ദമ്പതികളുടെ മകൻ സഫീർ (24) സൗദി അറേബ്യയിലെ ദമാമിൽ നിര്യാതനായി. വൃക്ക തകരാറിലായതിനെ തുടർന്ന് രണ്ടാഴ്ചയായി അൽകോബറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഫീർ ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഖബറടക്കം അൽകോബറിലെ ജുമാമസ്ജിദിൽ നടന്നു. സഹോദരങ്ങൾ: സക്കീർ, സബീന.