9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
2 പേരുടെ ഉറവിടം വ്യക്തമല്ല
18 പേർ രോഗമുക്തർ
192 പേരാണ് ചികിത്സയിലുള്ളത്
കൊല്ലം: ജില്ലയിൽ ഇന്നലെ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഇതിൽ രണ്ട് പേരിലേക്ക് രോഗം പടർന്ന ഉറവിടം വ്യക്തമല്ല. ബാക്കിയുള്ളവർ അന്യദേശങ്ങളിൽ നിന്നെത്തിയവരാണ്. 18 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 192 ആയി.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ
1. തേവലക്കര സ്വദേശിനിയായ ആശാ പ്രവർത്തക (45) - പ്രാദേശിക സമ്പർക്കം
2. വടക്കുംതല സ്വദേശിയായ യുവാവ് (21)- പ്രാദേശിക സമ്പർക്കം, ഉറവിടം വ്യക്തമല്ല
3. തേവലക്കര അരിനല്ലൂർ സ്വദേശിനിയായ അഞ്ഞിലിമൂട് ചന്തയിലെ മത്സ്യവില്പനക്കാരി (49) - പ്രാദേശിക സമ്പർക്കം
4. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിനിയായ അഞ്ഞിലിമൂട് ചന്തയിലെ മത്സ്യവില്പനക്കാരി (53)- പ്രാദേശിക സമ്പർക്കം
5. കമ്പലടി സ്വദേശിയായ യുവാവ് (29) പ്രാദേശിക സമ്പർക്കം - ഉറവിടം വ്യക്തമല്ല
6. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിയായ പുരുഷൻ (65) - പ്രാദേശിക സമ്പർക്കം
7. ഈ മാസം ആറിന് റിയാദിൽ നിന്നെത്തിയ ഇളമാട് വേങ്ങൂർ സ്വദേശിയായ യുവാവ് (25)
8. കഴിഞ്ഞമാസം 26ന് ഡൽഹിയിൽ നിന്നെത്തിയ ആദിനാട് വടക്ക് സ്വദേശി (28)
9. ശാസ്താംകോട്ട രാജഗിരി സ്വദേശിനി (61) - പ്രാദേശിക സമ്പർക്കം
10. കഴിഞ്ഞമാസം 22ന് ഷാർജയിൽ നിന്നെത്തിയ മേലില സ്വദേശി (25)
11. ഈ മാസം 25ന് കുവൈറ്റിൽ നിന്നെത്തിയ പൂതക്കുളം ഊന്നിൻമൂട് സ്വദേശി (39)
12. കഴിഞ്ഞമാസം 17ന് മസ്കറ്റിൽ നിന്നെത്തിയ കുണ്ടറ സ്വദേശി (29)
13.ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യ വില്പനക്കാരൻ (30) - പ്രാദേശിക സമ്പർക്കം
14. ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യ വില്പനക്കാരി (37) - പ്രാദേശിക സമ്പർക്കം
15. ഈ മാസം 3ന് ദമാമിൽ നിന്നെത്തിയ ആലപ്പാട് കാക്കത്തുരുത്ത് അഴീക്കൽ സ്വദേശി (50)
16. ഈ മാസം 10ന് ഖത്തറിൽ നിന്നെത്തിയ പെരിനാട് സ്വദേശി (60))
17.ഈ മാസം 10ന് സൗദിയിൽ നിന്നെത്തിയ കരുനാഗപ്പള്ളി സ്വദേശി (50)
18.ഈ മാസം 10ന് ഖത്തറിൽ നിന്നെത്തിയ അഞ്ചൽ അയിലറ സ്വദേശി (29)
4 മത്സ്യക്കച്ചവടക്കാർ
ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിലെ നാല് മത്സ്യക്കച്ചവടക്കാരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജൂലായ് ആറിന് കൊവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയിൽ നിന്നാണോ ഇവർക്ക് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.