kunnathoor

 കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

കൊല്ലം: സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ കർശന നിയന്ത്രണങ്ങളോടെ കുന്നത്തൂർ താലൂക്ക് അടച്ച് പൂട്ടും. ജൂലായ് ആറിന് രോഗം സ്ഥിരീകരിച്ച ശാസ്താംകോട്ട ആഞ്ഞിലമൂട് ചന്തയിലെ മത്സ്യവ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ട 21 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ പോരുവഴി കമ്പലടിയിലെ മെത്ത - കർട്ടൻ വ്യാപാരിയായി യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതും ഏഴാംമൈൽ പെട്രോൾ പമ്പിലെ ജീവനക്കാരന് ദ്രുത പരിശോധനയിൽ കൊവിഡ് കണ്ടെത്തിയതും ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇതോടെ ശാസ്കാംകോട്ട പഞ്ചായത്തിന് പുറമേ പോരുവഴിയിലും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്തു. ശൂരനാട് തെക്ക്, മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിലും നിയന്ത്രണങ്ങളുണ്ട്. ഇതോടെ ഏഴാംമൈൽ മുതൽ മൈനാഗപ്പള്ളി വരെയും ഏഴാംമൈൽ മുതൽ കാരാളിമുക്ക് വരെയും പ്രധാന പാത പൂർണമായും അടയും.