കുന്നത്തൂർ: ശൂരനാട് ഹൈസ്കൂൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊണ്ടുവന്ന് തള്ളിയതായി പരാതി. ഭക്ഷണ അവശിഷ്ടങ്ങൾ, മരുന്ന്,വെള്ളകുപ്പികൾ, മാസ്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ശൂരനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിക്ഷേപിച്ചത്.കഴിഞ്ഞ ദിവസം രാത്രി പെട്ടിഓട്ടോയിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. പഞ്ചായത്ത് ഭരണ സമിതി ഭാരവാഹികളും സെക്രട്ടറിയും പറഞ്ഞിട്ടാണ് അവശിഷ്ടം കൊണ്ടുവന്നിട്ടതെന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്.സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് വന്നിട്ടുണ്ട്.