covid

കരുനാഗപ്പള്ളി : കൊവിഡ് ഭീഷണിയെ തുടർന്ന് കല്ലേലിഭാഗത്ത് പ്രവർത്തിക്കുന്ന കാലിച്ചന്ത ഒരാഴ്ചത്തേക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകി. ശാസ്താംകോട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ കഴിഞ്ഞ 4ന് മാരാരിത്തോട്ടത്തെ കാലിചന്തയിൽ എത്തി നാലുമണിക്കൂറോളം ചെലവഴിച്ചിരുന്നു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാലിചന്തയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കണമെന്ന് ഉടമയോട് നിർദ്ദേശിച്ചു. തൊടിയൂർ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതർ കാലിച്ചന്ത യിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. കാലിചന്തയിലെ ജീവനക്കാരായിരുന്ന മൂന്നു തമിഴ്നാട് സ്വദേശികളോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ ആന്റിബോഡി ടെസ്റ്റ് അടുത്തദിവസം നടത്തും.