കൊല്ലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിലും പ്രതിഷേധിച്ച് യുവമോർച്ച ചവറ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
രാമൻകുളങ്ങര ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റ കോലം കത്തിച്ചു. തുടർന്ന് നടന്ന പ്രതിഷേധക്കൂട്ടായ്മ ബി.ജെ.പി ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ് ഉദ്‌ഘാടനം ചെയ്തു. യുവമോർച്ച ചവറ നിയോജകമണ്ഡലം പ്രസിഡന്റ് രാജീവ് കൃഷ്ണൻ, അജയൻ ചേനങ്കര, ശൈലേന്ദ്ര ബാബു എന്നിവർ സംസാരിച്ചു, അരുൺ, അഖിൽ, അനീഷ്, ബിനു, ദേവിക, രാഹുൽ, അജിത്ത് ചോഴത്തിൽ, ബി.ജെ.പി നേതാക്കളായ ശ്രീലാൽ, രാജുപിള്ള, പ്രമോദ് വിജയകുമാർ ശ്യാംകുമാർ,ശിവകുമാർ എന്നിവർ പങ്കെടുത്തു.