yuva
യുവമോർച്ചയുടെ നേതൃത്വത്തിൽ നടന്ന ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ മാർച്ച് ബി.ജെ.പി ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിലും പ്രതിഷേധിച്ച് യുവമോർച്ച ചവറ നിയോജകമണ്ഡല കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ് ഉദ്‌ഘാടനം ചെയ്തു. യുവമോർച്ച ചവറ നിയോജകമണ്ഡലം പ്രസിഡന്റ് രാജീവ് കൃഷ്ണൻ, അജയൻ ചേനങ്കര, ശൈലേന്ദ്ര ബാബു എന്നിവർ സംസാരിച്ചു, അരുൺ, അഖിൽ, അനീഷ്, ബിനു, ദേവിക, രാഹുൽ, അജിത്ത് ചോഴത്തിൽ, ബി.ജെ.പി നേതാക്കളായ ശ്രീലാൽ, രാജു പിള്ള, പ്രമോദ് വിജയകുമാർ ശ്യാംകുമാർ,ശിവകുമാർ എന്നിവർ പങ്കെടുത്തു.