anchal-aminity-center
അ​ഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിർമിക്കുന്ന അമിനിറ്റി സെന്ററിന്റെ മാതൃക

അഞ്ചൽ: അഞ്ചൽ ചന്തമുക്കിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ അമിനിറ്റി സെന്റർ വരുന്നു. മന്ത്രി കെ. രാജുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 77.75ലക്ഷംരൂപ ചെലവിട്ടാണ് നിർമാണം നടത്തുന്നത്.

രണ്ട് നിലകളിലായി നിർമ്മിക്കുന്ന ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ യാത്രക്കാരുടെ വിശ്രമമുറിയും ശുചിമുറിയും കഫറ്റേരിയയും ഉണ്ടായിരിക്കും. മുകളിലത്തെ നിലയിൽ ആധുനീക സജ്ജീകരണങ്ങളോട് കൂടിയ എ.സി കോൺഫറൻസ് ഹാളുമാണുള്ളത്. നിർമാണ ചുമതല അക്രഡിറ്റഡ് ഏജൻസിയായ ഹാബിറ്റാറ്റിനാണ്.