കൊട്ടാരക്കര: മരത്തിൽ നിന്നുവീണ് യുവാവ് മരിച്ചു. ആനക്കോട്ടൂർ സരസ്വതി വിലാസത്തിൽ ലക്ഷ്മണന്റെ മകൻ സന്തോഷാണ് (34) മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നുവീണ് മരിച്ചത്.
ഇന്നലെ രാവിലെ 8 മണിയോടെ വീടിന് സമീപത്തെ പുരയിടത്തിലെ മാവിൽ നിന്ന് മാങ്ങ പറിച്ച ശേഷം ഇറങ്ങുന്നതിനിടെ കാൽ വഴുതി മറ്റൊരു ചില്ലയിൽ വന്നടിച്ച് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അവിടെ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മേശിരിപ്പണിക്കാരനായിരുന്നു. മാതാവ്: സരസ്വതി. ഭാര്യ: മനു. മക്കൾ: സമന്യ സന്തോഷ്, സാം സന്തോഷ്.