vijay-fans
വിജയ് ഫാൻസ്‌ അസോ. ജില്ലാ കമ്മിറ്റി നിർദ്ധനയായ വീട്ടമ്മയ്ക്ക് പുനർനിർമ്മിച്ച് കൊടുത്ത വീടിന്റെ താക്കോൽദാനം എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം: പള്ളിത്തോട്ടത്തെ നിർദ്ധന വീട്ടമ്മയുടെ വീട് പുനർനിർമ്മിച്ച് നൽകി വിജയ് ഫാൻസ് അസോസിയേഷൻ കൊല്ലം നൻപൻസ് മാതൃകയായി. ലത എന്ന നിരാശ്രയായ അമ്മയുടെ ദുരവസ്ഥ മനസിലാക്കിയ പ്രവർത്തകർ ചുരുങ്ങിയ സമയം കൊണ്ടാണ് പുനർനിർമ്മാണം പൂർത്തിയാക്കി വീട് കൈമാറിയത്.

വീടിന്റെ താക്കോൽദാനം എം. നൗഷാദ് എം.എൽ.എയും പള്ളിത്തോട്ടം എസ്.ഐ ജിബിയും ചേർന്ന് നിർവഹിച്ചു. വിജയ് ഫാൻസ് പ്രസിഡന്റ് അനന്തു പടിക്കൽ, സെക്രട്ടറി സിജോ, ട്രഷറർ മുരളി, പ്രവർത്തകരായ കിരൺ, വൈശാഖ് എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ എട്ടുവർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് സംഘടന. കഴിഞ്ഞ രണ്ട് പ്രളയകാലത്തും കൊവിഡ് ദുരിതത്തിലും നിരാലംബർക്ക് സഹായവുമായി എത്തിയ സംഘടന വലിയതോതിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടത്തിയിരുന്നു. മൂന്ന് തവണയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നൽകിയിട്ടുണ്ട്.