അഞ്ചൽ: ഭർത്താവ് മരിച്ചതിന്റെ മൂന്നാം ദിവസത്തെ ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. ഇടമുളയ്ക്കൽ പുത്തൻവീട്ടിൽ റസിയബീവി (74) ആണ് മരിച്ചത്. ഭർത്താവ് പരേതനായ മുഹമ്മദ് ഹനീഫാ ഹാജി (റിട്ട. ജി.ഇ.ഒ) കഴിഞ്ഞ ബുധനാഴ്ച രാത്രി 8 മണിയോടെയാണ് മരിച്ചത്. ശനിയാഴ്ച ഭർത്താവിന്റെ മൂന്നാം ദിവസത്തെ ചടങ്ങിനിടെ വൈകിട്ട് 5ന് കിടപ്പുമുറിയിലെ കട്ടിലിൽ കുഴഞ്ഞുവീണ് ഉടൻ തന്നെ മരിക്കുകയായിരുന്നു.
മക്കൾ: നൗഷാദ്, സിയാദ് (യു.എ.ഇ), സീന (യു.എ.ഇ). മരുമക്കൾ: സജിന ബീവി, സിബി, സലീം (യു.എ.ഇ).