covid

ചികിത്സയിലുള്ള ഗോരികൾ: 197

കൊല്ലം: പെട്രോൾ പമ്പ് ജീവനക്കാരനും ഒരു കുടുംബത്തിലെ അമ്മയും മക്കളും ഉൾപ്പെടെ ജില്ലയിൽ ഇന്നലെ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയുണ്ടായ എല്ലാ പോസിറ്റീവ് കേസുകളും പ്രാദേശിക വ്യാപനമാണ്. ആരും രോഗമുക്തരായില്ല. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 197 ആയി.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ

1. ഏഴാം മൈൽ പെട്രോൾ പമ്പിലെ ജീവനക്കാരനായ ശാസ്താംകോട്ട മനക്കര സ്വദേശി (62) സമ്പർക്കം, ഉറവിടം വ്യക്തമല്ല.

2. ശാസ്താംകോട്ട രാജഗിരി സ്വദേശിനി (24) സമ്പർക്കം

3. ശാസ്താംകോട്ട രാജഗിരി സ്വദേശിനിയുടെ മകൻ (1) സമ്പർക്കം

4. ശാസ്താംകോട്ട രാജഗിരി സ്വദേശിനിയുട മകൻ (3) സമ്പർക്കം

5. ശാസ്താംകോട്ട രാജഗിരി സ്വദേശിയായ ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവില്പനക്കാരൻ (60) സമ്പർക്കം. നേരത്തെ മരുമകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.