home-
മോഹനന്റെ കുടുംബത്തിന് സി.പി.എം. പ്രവർത്തകർ നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടീൽ കർമം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ആർ. വസന്തൻ നിർവഹിക്കുന്നു

ചവറ: പുതുക്കാട് തള്ളത്ത് തെക്കത്തിൽ കൂലിപ്പണിക്കാരനായ മോഹനനും ഭാര്യയും രണ്ട് മക്കളും വൃദ്ധനായ പിതാവും അടങ്ങുന്ന കുടുംബം ഇക്കാലമത്രയും ഫ്ലെക്സ് ബോർഡ് കൊണ്ട് മറച്ച വീട്ടിൽ ആയിരുന്നു താമസം. ഈ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കി സി.പി.എം പ്രവർത്തകർ വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചു. തുടർന്ന് സി. പി.എം ചവറ ബ്രാഞ്ച് കമ്മിറ്റികൾ ചേർന്ന് പാർട്ടി അംഗങ്ങളുടെ പങ്കാളിത്തത്തോടെ വീടിനായി തുക സമാഹരിച്ചു . നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വീടിന്റ തറക്കല്ലിടീൽ കർമം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ആർ. വസന്തൻ നിർവഹിച്ചു. സി.പി.എം ചവറ വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.ജോയി അദ്ധ്യക്ഷനായി. സി.പിഎം ഏരിയാ കമ്മിറ്റി അംഗം എം.അനൂപ് സ്വാഗതം പറഞ്ഞു, സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ ആശംസകൾ അർപ്പിച്ചു. കെ. സുരേഷ്ബാബു, ആർ. രവീന്ദ്രൻ, അശോകൻ, സൂരജ്, ലോയിഡ്, വാർഡ് മെമ്പർ ബിന്ദു ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.