ചാത്തന്നൂർ: സുഭിക്ഷ കേരളം പദ്ധതി പ്രകാരം ചിറക്കര ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത തരിശുനിലങ്ങളിൽ ആരംഭിച്ച കൃഷി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ, മുൻ എം.എൽ.എ എൻ. അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശകുന്തള, ഉല്ലാസ് കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗിരികുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിബുകുമാർ, കൃഷി ഓഫീർസർ ഷെറിൻ എ. സലാം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. സുരേഷ് ബാബു, അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.