കൊട്ടാരക്കര: റൂറൽ ജില്ലയിൽ പാറ ക്വാറികളിൽ റെയ്ഡ്, 23 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമാനുസരണം അല്ലാതെയും സമയക്രമം തെറ്റിച്ചും പാറഖനനം നടത്തി വിപണനം നടത്തിയവർക്കെതിരെ കേസെടുത്തു. പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ 9 വാഹനങ്ങളും ചടയമംഗലത്ത് -11, ശൂരനാട് - 1, കുണ്ടറ - 1, കൊട്ടാരക്കര - 1 എന്നീ ക്രമത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തു. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു.