കൊട്ടിയം: നെടുമ്പന നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കണ്ണനല്ലൂർ സമദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപ്പാർട്ടികൾ വിട്ട് കോൺഗ്രസിൽ ചേർന്നവർക്കുള്ള അംഗത്വ വിതരണം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റിയുടെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാനും നിർവഹിച്ചു. ലൈബ്രറി ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ നിർവഹിച്ചു.
കൊച്ചയ്യപ്പൻ ഉണ്ണിത്താൻ, പഴകുളം മധു, ഇ. മേരിദാസൻ, എസ്. വിപിനചന്ദ്രൻ, എ. നാസിമുദ്ദീൻ ലബ്ബ, ഇ. ആസാദ്, യു. വഹീദ, ഫൈസൽ കുളപ്പാടം, ടി.വൈ. സ്റ്റീഫൻ, സജീവ് കുളപ്പാടം എന്നിവർ സംസാരിച്ചു.