കരുനാഗപ്പള്ളി: കാത്തിരിപ്പിനൊടുവിൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ പൊതുശ്മശാനം യാഥാർഥ്യമാകുന്നു.
രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമാണം ആരംഭിച്ചത്. നഗരസഭയുടെ പരിധിയിൽ വരുന്ന 19-ം ഡിവിഷനിലാണ് ക്രിമറ്റോറിയം നിർമിച്ചിരിക്കുന്നത്.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള 1.90 ഏക്കർ ഭൂയിൽ നിന്നും 38 സെന്റ് ഭൂമിയാണ് ക്രിമിറ്റോറിയത്തിനായി നൽകിയത്. 91 ലക്ഷം രൂപയാണ് ആധുനിക ക്രിമിറ്റോറിയത്തിനായി നഗരസഭ ചെലവഴിക്കുന്നത്. ഫർണസിന് മാത്രമായി 19 ലക്ഷം രൂപയാണ് വേണ്ടി വന്നത്. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈടെക് കമ്പനിയാണ് ഫർണസിന്റെ നിർമാണം നടത്തുന്നത്. ഒരു മൃതദേഹം ഒരു മണിക്കൂർകൊണ്ട് ദഹിപ്പിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.
നഗരസഭയുടെ
38 സെന്റ് ഭൂമിയിലാണ്
ക്രിമറ്റോറിയം
91
ലക്ഷം രൂപ
ചെലവിൽ
ഫർണസിന് മാത്രമായി
19
ലക്ഷം
ഒരു മൃതദേഹം
ദഹിപ്പിക്കാൻ
ഒരു മണിക്കൂർ
ചിമ്മിനി 100
മീറ്റർ ഉയരത്തിൽ
കാത്തിരുന്ന പദ്ധതി
അന്തരീക്ഷ മലിനീകരണം ഉണ്ടാകാത്ത വിധം 100 മീറ്റർ ഉയരത്തിലാണ് ചിമ്മിനി നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണം, ജനറേറ്റർ സ്ഥാപിക്കൽ, ഫർണസ് സ്ഥാപിക്കൽ എല്ലാം പൂർത്തിയായി. ക്രിമറ്റോറിയെ പ്രവർത്തനം ആരംഭിക്കുന്നതോടെ വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും. നിലവിൽ സുനാമി പുനരധിവാസ കോളനികളിൽ മരണമുണ്ടായാൽ ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ കൊണ്ടുപോയാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. കേശവപുരത്ത് ക്രിമറ്റോറിയം പ്രവർത്തിച്ച് തുടങ്ങുന്നതോടെ തീരദേശവാസികൾക്കും നഗരവാസികൾക്കും ഏറെ സഹായകമായ പദ്ധതിയായി ഇത് മാറും.
ക്രിമറ്റോറിയത്തോടെ ചേർന്ന് ഓഫീസ് മുറി, പ്രാർത്ഥനാഹാൾ എന്നിവയുടെ നിർമാണവും പൂർത്തിയാക്കി. ക്രിമറ്റോറിയത്തിന്റെ ചുറ്രിനും പൂന്തോട്ടം നിർമിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. ഒരാഴ്ചത്തെ പണികൂടി തീർന്നാൽ ക്രിമറ്റോറിയം പ്രവർത്തന സജ്ജമാകും.
ചെയർപേഴ്സൺ സീനത്ത് ബഷീർ