lockdown

 ഇന്ന് വൈകിട്ട് ആറ് മുതൽ 23ന് വൈകിട്ട് ആറ് വരെ നിയന്ത്രണങ്ങൾ

 പോരുവഴി, ശാസ്താംകോട്ട, തേവലക്കര പഞ്ചായത്തുകളിലും നിയന്ത്രണം

കൊല്ലം: കൊവിഡിന്റെ അതിവ്യാപനം തടയാൻ ചവറ, പന്മന പഞ്ചായത്തുകൾ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണത്തിലാക്കി. സംസ്ഥാന വ്യാപകമായി തീരദേശത്തെ കണ്ടെയ്മെന്റ് സോണുകളിൽ നിയന്ത്രണങ്ങളുണ്ട്. ഇന്ന് വൈകിട്ട് ആറിന് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി സൗജന്യമായി നൽകും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കാം. പത്ത് മുതൽ വൈകിട്ട് ആറ് വരെ വില്പനയ്ക്കായി തുറന്ന് പ്രവർ‌ത്തിക്കാം. രാത്രി 7 മുതൽ പുലർച്ചെ അഞ്ച് വരെ യാത്രാ നിരോധനമുണ്ടാകും. പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്ന റാപ്പിഡ് റെസ്പോൺസ് ടീം ഏകോപനത്തിനായി ഉണ്ടാകും. ആശുപത്രി ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പഞ്ചായത്തിന്റെ പുറത്ത് പോകാൻ അനുവദിക്കില്ല. രോഗത്തിന്റെ തീവ്രവ്യാപന സാദ്ധ്യത നിലനിൽക്കുന്ന പോരുവഴി, ശാസ്താംകോട്ട, തേവലക്കര പഞ്ചായത്തുകളിലും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.