kollamnh

കൊല്ലം: ദേശീയപാത വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കന്നേറ്റി വരെയുള്ള കെട്ടിടങ്ങളുടെ വില നിർണയം ആരംഭിച്ചു. 9 ന് ത്രീ ഡി വിജ്ഞാപനം പുറത്തു വന്നതോടെയാണ് നടപടികൾക്ക് തുടക്കമായത്. ഓച്ചിറ, ആദിനാട്, കുലശേഖരപുരം വില്ലേജുകളിൽ ഉൾപ്പെട്ട 225 സർവേ നമ്പറുകളിലാണ് ത്രീ ഡി വിജ്ഞാപനം ആദ്യം ഇറങ്ങിയിരുന്നത്. ഇവിടെ അവശേഷിക്കുന്ന സർവേ നമ്പറുകളിലേയും കരുനാഗപ്പള്ളി, അയണിലേക്കുളങ്ങര വില്ലേജുകളിൽ വരുന്ന കന്നേറ്റി വരെയുള്ള ഭാഗത്തെയും ടൗണിലേയും വില നിർണയ നടപടികളാണ് പുരോഗമിക്കുന്നത്

പി.ഡബ്ല്യൂ.ഡി റോഡുകൾ, കെട്ടിടങ്ങൾ, ദേശീയപാത മെയിന്റനൻസ് വിഭാഗങ്ങൾ എന്നിവയാണ് വില നിർണയ സമിതിയിലുള്ളത്. കെട്ടിടങ്ങൾ, വീടുകൾ എന്നിവ കൂടാതെ കിണറുകൾ, ഗേറ്റുകൾ, ശൗചാലയങ്ങൾ തുടങ്ങിയവയ്ക്കും വില നിർണയിക്കും. കാർഷികവിളകൾ, മരങ്ങൾ തുടങ്ങിയവരുടെയും മൂല്യം നിശ്ചയിക്കും. ഇവ യഥാക്രമം കൃഷി, വനം വകുപ്പുകളാണ് നിർവഹിക്കുക.ഓരോന്നിന്റെയും കാലപ്പഴക്കം വിസ്തീർണം എന്നിവ കണക്കിലെടുത്താകും ഓരോരുത്തരുടെയും നഷ്ടപരിഹാര തുക തീരുമാനിക്കുകയെന്ന് ദേശീയപാത വിഭാഗംസ്‌‌പെഷ്യൽ തഹസിൽദാർ എസ് സജീദ് അറിയിച്ചു.