navas
റെയിൽവേ സ്റ്റേഷൻ -കാരാളിമുക്ക് റോഡ് അടച്ച നിലയിൽ

ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷൻ - കാരാളിമുക്ക് റോഡ് മുന്നറിയിപ്പില്ലാതെ അടച്ചതോടെ റെയിൽവേ ജീവനക്കാർ വലഞ്ഞു.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ടോടെയാണ് ശാസ്താംകോട്ട റെയിൽ വേ സ്റ്റേഷനിൽ നിന്ന് പ്രധാന റോഡായ ചവറ - ശാസ്താംകോട്ട റോഡിലേക്ക് പ്രവേശിക്കുന്ന റോഡുകൾ അടച്ചത്.അതോടെ രാത്രി ജോലിക്ക് എത്തേണ്ടവരും ജോലി കഴിഞ്ഞ് മടങ്ങിയവരും ദുരിതത്തിലായി. റോഡ് അടച്ചതറിയാതെ മറ്റ് സ്റ്റേഷനുകളിലേക്ക് പ്രത്യേക ട്രെയിനിൽ പോകാനെത്തിയ ജീവനക്കാരാണ് കൂടുതൽ പ്രതിസന്ധിയിലായത്. വെളുപ്പിന് 5:30 ന് എറണാകുളം ഭാഗത്തേക്കും, രാവിലെ 6 ന് തിരുവനന്ദപുരം ഭാഗത്തേക്കും, 8 ന് കോട്ടയം ഭാഗത്തേക്കു മാണ് രാവിലെ പ്രത്യേക ട്രെയിനുകളുള്ളത്. റോഡ് അടയ്ക്കുന്നത് സംബന്ധിച്ച് റെയിൽവേ സ്റ്റേഷനിൽ അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.