കൊല്ലം: സ്വർണക്കടത്ത് കേസ് പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കളക്ടറേറ്റിന് മുന്നിൽ ഉപവാസം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ബിച്ചു കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ്, ഹർഷാദ്, ഗോകുൽ, സച്ചിൻ പ്രതാപ്, ജി.കെ. അനന്തു, ഷിബു കടവൂർ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. സാജുഖാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.