കൊല്ലം: ഇഷ്ടക്കാരെ നിയമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തട്ടിപ്പുകൾ നടത്തുകയുമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ സങ്കേതമായി മാറിക്കഴിഞ്ഞെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ഇരവിപുരം റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജില്ലാ സെക്രട്ടറി എ.എം. അൻസാരി, മുൻ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ബി. ശങ്കരനാരായണപിള്ള, ഇ.കെ. കലാം, പള്ളിമുക്ക് എച്ച്. താജുദ്ദീൻ, മുനീർ ബാനു, ജഹാംഗീർ പള്ളിമുക്ക്, സിദ്ധാർത്ഥൻ ആശാൻ, എസ്. സലാഹുദ്ദീൻ, റീനാ സജി എന്നിവർ പങ്കെടുത്തു.