car
ദേശിയ പാതയിലെ ഇടപ്പാളയത്ത് ലോറിയിൽ തട്ടിയ കാർ തല കീഴായി മറിഞ്ഞ നിലയിൽ..

പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയ പാതയിലൂടെ കടന്ന് വന്ന ലോറിയുടെ മുന്നിൽ തട്ടിയ കാർ തലകീഴായി മറിഞ്ഞ് യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശിയ പാതയിലെ ആര്യങ്കാവ് പഞ്ചായത്തിൽ ഇടപ്പാളയം പളളിമുക്കിലായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് ദേശിയ പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.ആര്യങ്കാവിൽ നിന്നും തെന്മല ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തെന്മല പൊലിസും നാട്ടുകാരും ചേർന്ന് കാർ ഉയർത്തി മാറ്റി.