കൊല്ലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യാ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (എ.ഐ.യു.ഡബ്ളിയു.സി) കൊല്ലം, ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമ്മിയാസ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.യു.ഡബ്ളിയു.സി കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റ് ജഗന്നാഥൻ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബു ജി. പട്ടത്താനം, സംസ്ഥാന ഭാരവാഹികളായ മംഗലത്ത് രാഘവൻനായർ, എം.ജി. ജയകൃഷ്ണൻ, കെ.ബി. ഷഹാൽ, മിൽട്ടൺ ഫെർണാണ്ടസ്, അൻവർ സേട്ട്, ഡി. ഗീതാകൃഷ്ണൻ, ജില്ലാ ഭാരവാഹികളായ എസ്.എം. മഹേഷ്, ദീപ ആൽബർട്ട്, സക്കീർ ഹുസൈൻ, എന്നിവർ സംസാരിച്ചു. പി.വി. അശോക് കുമാർ സ്വാഗതവും മുളങ്കാടകം നിസാം നന്ദിയും പറഞ്ഞു.