ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ രണ്ടുദിവസത്തിനകം കൊവിഡ് പരിശോധന കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ്. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന കൊവിഡ് പരിശോധ പര്യാപ്തമല്ലാത്തതിനാൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ കൊവിഡ് പരിശോധനാ കേന്ദ്രം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാൻ ,സിജുകോശി വൈദ്യൻ ,ശാന്തകുമാരിയമ്മ, യു.നജീബ്, അനൂപ് കുമാർ, രാധിക ഗോപൻ, ലതാകുമാരി എന്നിവർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. തുടർന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസിൽ എത്തിയ കൊടികുന്നിൽ സുരേഷ് എം.പി ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപെട്ടതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിനകം കൊവിഡ് പരിശോധനാ കേന്ദ്രം തുടങ്ങുമെന്ന ഡി.എം.ഒയുടേയും പഞ്ചായത്ത് അധികാരികളുടേയും ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.