പത്തനാപുരം: തേങ്ങയിടാൻ തെങ്ങിൽ കയറുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി വീണുമരിച്ചു. പട്ടാഴി വടക്കേക്കര അബേദ്കർ കോളനി മുകളുവിള വീട്ടിൽ ദാമോദരനാണ് (57) മരിച്ചത്. ചെളിക്കുഴി പടിഞ്ഞാറ് സ്വദേശിയുടെ വസ്തുവിലെ തെങ്ങിൽ കയറുന്നതിനിടെയാണ് താഴെ വീണത്. ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: വത്സല. മക്കൾ: ദീപിക, ദിലീപ്.